‘ഗ്രേ മാൻ’; ധനുഷിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

By Film Desk, Malabar News
Ajwa Travels

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ‘ദി ഗ്രേമാനി’ലെ താരത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു. അവഞ്ചേർസ് സംവിധായകർ റൂസോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രം ആക്ഷൻ എന്റർടെയ്നറാകും. ജൂലൈ 22ന് നെറ്റ്ഫ്ളിക്‌സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

നെറ്റ്ഫ്ളിക്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കും ‘ഗ്രേ മാൻ’ എന്നാണ് പറയപ്പെടുന്നത്. 2009ൽ മാർക്ക് ഗ്രീനി എഴുതിയ ‘ദ് ഗ്രേ മാൻ’ എന്ന നോവലിനെ അടിസ്‌ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.

സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ളിങിനുമൊപ്പമാകും ചിത്രത്തിൽ ധനുഷ് എത്തുക. അനാ ഡെ അർമാസ് നായികയാകുന്ന സിനിമയിൽ വാഗ്‌നർ മൗറ, ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ് എന്നിവരുമുണ്ട്.

അതേസമയം ചിത്രത്തിൽ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്‌തമല്ല.

ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് ‘ഗ്രേ മാൻ’. 2018ൽ കെൻ സ്‌കോട്ട് സംവിധാനം ചെയ്‌ത ‘എക്‌സ്‌ട്രാ ഓർഡിനറി ജേർണി ഓഫ് ഫാകിർ’ എന്നി ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു.

Most Read: നേരിട്ടത് ക്രൂരപീഡനം; വിജയ് ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ നടത്തി യുവതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE