ഓൺലൈൻ മദ്യ വിതരണത്തിന് മികച്ച പ്രതികരണം

By Staff Reporter, Malabar News
bevco outlets
Representational Image
Ajwa Travels

തിരുവനന്തപുരം: മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യ ദിവസം തന്നെ ഉപയോഗിച്ചത് നാനൂറോളം പേർ. തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്‌ലെറ്റുകളിലാണ് ഓൺലൈൻ വിതരണത്തിനുള്ള സൗകര്യം ഒരുക്കിയത്.

കോഴിക്കോട് 96,980 രൂപയ്‌ക്കും, കൊച്ചിയിൽ 67,800 രൂപയ്‌ക്കും, തിരുവനന്തപുരത്ത് 60,840 രൂപയ്‌ക്കും ഓൺലൈൻ വഴി ബുക്ക് ചെയ്‌തവർക്ക് മദ്യം വിറ്റു. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പരിഷ്‌കാരം വിജയിച്ചെന്നാണ് ബിവറേജസ് കോർപറേഷന്റെ വിലയിരുത്തൽ.

ഒരു പരാതി പോലും ലഭിച്ചില്ലെന്ന് മാനേജിങ് ഡയറക്‌ടർ യോഗേഷ് ഗുപ്‌ത പറഞ്ഞു. ഓണത്തിന് ശേഷം 22 ഷോപ്പുകളിൽ കൂടി സൗകര്യം ഒരുക്കാനാണ് തീരുമാനം. പിന്നീട് എല്ലാ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

Read Also: പാലാ ബൈപ്പാസ് അല്ല, ഇനിമുതൽ കെഎം മാണി ബൈപ്പാസ് റോഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE