ഡിസംബർ മാസത്തിലെ ജിഎസ്‌ടി പിരിവ് 1.29 ലക്ഷം കോടി

By Staff Reporter, Malabar News
gst-collection-crosses-1 lakh crores
Ajwa Travels

ന്യൂഡെൽഹി: 2021 ഡിസംബറിലെ ജിഎസ്‌ടി വരുമാനം 1.29 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ് നികുതി പിരിവെന്ന് ധനമന്ത്രാലയം അറിയിച്ചു. നവംബറിലെ നികുതി പിരിവായ 1.31 ലക്ഷം കോടി രൂപയിൽ നിന്ന് അൽപം കുറവാണെങ്കിലും തുടർച്ചയായി ആറാമത്തെ മാസമാണ് പിരിവ് ഒരുലക്ഷം കോടി കടക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇതിൽ സിജിഎസ്‌ടി 22,578 കോടി രൂപയും എസ്‌ജിഎസ്‌ടി 28,658 കോടി രൂപയും ഐജിഎസ്‌ടി 69,155 കോടി രൂപയുമാണ് (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ലഭിച്ച 37,527 കോടി രൂപയുൾപ്പെടെ). ഇതിന് പുറമെ 9389 കോടി രൂപ സെസ് ഇനത്തിലും (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച 614 കോടി രൂപ ഉൾപ്പെടെ) ലഭിച്ചതായി ധനമന്ത്രാലയം പ്രസ്‌താവനയിലൂടെ പറഞ്ഞു.

2021 ഡിസംബറിലെ നികുതി പിരിവ് വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്‌ടി വരുമാനത്തേക്കാൾ 13 ശതമാനം കൂടുതലാണ് (1.15 ലക്ഷം കോടി രൂപ) കൂടാതെ 2019 ഡിസംബറിനേക്കാൾ 26 ശതമാനം കൂടുതലുമാണ്. വരുമാനത്തിലെ വർധനവ് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും തുടരുമെന്നാണ് പ്രതീക്ഷ.

Read Also: സംസ്‌ഥാനത്ത് ഒമൈക്രോൺ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE