പാൽ ഉൽപന്നങ്ങളുടെ ജിഎസ്‌ടി വർധനവ് ആശങ്കാജനകം; രമേശ്‌ ചെന്നിത്തല

By Staff Reporter, Malabar News
Ramesh chennithala
Ajwa Travels

കൊച്ചി: പാൽ ഉൽപന്നങ്ങളുടെ വില വർധിക്കുന്നത് ആശങ്കാജനകമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല. വില വര്‍ധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജിഎസ്‌ടി വർധിക്കുന്നതോടെ കുടുംബ ബജറ്റ് തെറ്റുമെന്നും ഇദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ എല്ലാ ഉൽപന്നങ്ങൾക്കും വിലക്കയറ്റമാണ്. ജിഎസ്‌ടി വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കടന്ന കൈ ആയിപ്പോയി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മിൽമ ചെയർമാൻ ആയിരുന്ന പ്രയാർ ഗോപാല കൃഷ്‌ണൻ , പിഎ ബാലൻ മാസ്‌റ്റർ എന്നിവരുടെ അനുസ്‌മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അതേസമയം, സംസ്‌ഥാനത്ത് പാല്‍ ഉൽപന്നങ്ങൾക്ക് നാളെ മുതലാണ് വില കൂടുന്നത്. പാക്ക് ചെയ്‌ത ഭക്ഷ്യ വസ്‌തുകൾക്ക് നാളെ മുതൽ അഞ്ച് ശതമാനം ജിഎസ്‌ടി നിലവിൽ വരുന്ന സാഹചര്യത്തിലാണിത്.

Read Also: സംസ്‌ഥാനത്ത് മഴ തുടരുന്നു; 9 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE