വീണ്ടും ഒരുലക്ഷം കോടി കടന്ന് ജിഎസ്‌ടി വരുമാനം; റിപ്പോർട്

By Staff Reporter, Malabar News
gst-collection-crosses-1 lakh crores
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ജിഎസ്‌ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി കടന്നു. ജൂലൈ മാസത്തെ ജിഎസ്‌ടി വരുമാനം 1,16,393 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേമാസത്തെ അപേക്ഷിച്ച് 33 ശതമാനം വർധനവാണ് നികുതി വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്.

സിജിഎസ്‌ടി 22,197 കോടിയും, എസ്‍ജിഎസ്‌ടി 28,541 കോടിയുമാണ് ഇതിൽ ഉൾപ്പെടുന്നത്. 57,864 കോടി രൂപയാണ് ഐജിഎസ്‌ടി (ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട 27,900 കോടി ഉൾപ്പെടെ) സെസ് ഇനത്തിൽ 7,790 കോടി (ചരക്ക് ഇറക്കുമതിയു‌ടെ ഭാ​ഗമായി ലഭിച്ച 815 കോടി ഉൾപ്പെടെ) എന്നിങ്ങനെയാണ് കൃത്യമായ കണക്കുകൾ.

2021 ജൂലൈ ഒന്ന് മുതൽ ജൂലൈ 31 വരെ സമർപ്പിച്ച ജിഎസ്‌ടിആർ-3 ബി റിട്ടേണുകളിൽ നിന്ന് ലഭിച്ച ജിഎസ്‌ടി വരുമാനവും, അതേ കാലയളവിൽ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച ഐജിഎസ്‌ടിയും സെസും ഉൾപ്പെടുന്നതാണ് ആകെ നികുതി വരുമാനം.

കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 36 ശതമാനം കൂടുതലാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ച സാഹചര്യത്തിലാണ് ജൂലൈയിൽ വരുമാനം ഒരുലക്ഷം കോടി കടന്നത്. ഉയർന്ന ജിഎസ്‌ടി വരുമാനം വരും മാസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്.

Read Also: ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി ‘എഗൈൻ ജിപിഎസ്’; സൗഹൃദങ്ങളുടെ ത്രില്ലർ കഥ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE