ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി ‘എഗൈൻ ജിപിഎസ്’; സൗഹൃദങ്ങളുടെ ത്രില്ലർ കഥ

By Siva Prasad, Special Correspondent (Film)
  • Follow author on
'Again GPS' with First Look poster
Ajwa Travels

പുത്തൻ പടം സിനിമാസിന്റെ ബാനറിൽ, റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം എഗൈൻ ജിപിഎസ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം റാഫി വേലുപ്പാടം തന്നെയാണ് നിർവഹിക്കുന്നത്

ഉണ്ണി മുകുന്ദൻ, ഗിന്നസ് പക്രു, സംവിധായകൻ കണ്ണൻ താമരക്കുളം, പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷ തുടങ്ങിയ മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും സാങ്കേതിക വിദഗ്‌ധരും ഉൾപ്പെടുന്നവർ അവരവരുടെ സാമൂഹമാദ്ധ്യമ പേജുകളിലൂടെയാണ്എഗൈൻ ജിപിഎസ് ഫസ്‌റ്റ് ലുക്ക് പുറത്തിറക്കിയത്

Again GPS

റാഫി വേലുപ്പാടം (മുഹമ്മദ് റാഫി) നായകനായി ചെയ്‌ത മുൻചിത്രം ‘പാടം പൂത്ത കാലം’ ആണ്. 2021 ഓഗസ്‌റ്റ് 8ന് ജയ്‌ഹോ ഒടിടി യിലാണ് റിലീസ് ചെയ്യുന്നത്. ആർഎ ക്രിയേഷൻസ് സിനിമ കമ്പനിയും ഗംഗോത്രി സിനിമാസും ചേർന്ന് നിർമിച്ച ഈ ചിത്രം ബിജുമോൻ മുട്ടത്താണ് സംവിധാനം നിർവഹിച്ചിരുന്നത്. പാടം പൂത്ത കാലം സിനിമയിൽ മോഹൻലാൽ ആരാധകനായ കഥാപാത്രമായാണ് റാഫി വേലുപ്പാടം വരുന്നത്.

റാഫി വേലുപ്പാടം സംവിധാനം ചെയ്യുന്നഎഗൈൻ ജിപിഎസ് എന്ന ചിത്രത്തിൽ അജീഷ്‌ കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്‌, സഞ്‍ജു ശിവ, ലിജോ അഗസ്‌റ്റിൻ, മനോജ്‌ വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയവരാണ്‌ മറ്റ് അഭിനേതാക്കൾ. ടി ഷമീർ മുഹമ്മദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മിൽജോ ജോണിയാണ് നോക്കുന്നത്.

Padam Pootha Kalam _ Malayalam Movie
ഉടൻ റിലീസാകുന്ന ‘പാടം പൂത്ത കാലം’ ചിത്രത്തിൽ റാഫി വേലുപ്പാടം (മുഹമ്മദ് റാഫി)

രാഗേഷ്‌ സ്വാമിനാഥൻ സംഗീതം നൽകിയ ഗാനങ്ങൾ ആലപിക്കുന്നത് സിത്താര കൃഷ്‌ണകുമാർ, സന്നിദാനന്ദൻ, രാഗേഷ്‌ സ്വാമിനാഥൻ എന്നിവരാണ്. സ്‌റ്റുഡിയോ: ശ്രീ രാഗം തൃശൂർ, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ്‌ സ്വാമിനാഥൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹോച്ച്മിൻ കെസി എന്നിവരും എഗൈൻ ജിപിഎസ് വാർത്താ പ്രചരണ ചുമതല നിർവഹിക്കുന്നത് പി ശിവപ്രസാദുമാണ്. ചിത്രം ഉടൻ ഒടിടി റിലീസാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Most Read: കസ്‌റ്റംസിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE