ഏഴാം കിരീടത്തിലേക്ക് കാറോടിച്ച് കയറ്റി ഹാമിൽട്ടൺ; റെക്കോർഡിൽ ഷൂമാക്കറിനൊപ്പം

By Trainee Reporter, Malabar News
Lewis Hamilton
Ajwa Travels

ഇസ്‌താംബുൾ: ഫോർമുല വണ്ണിൽ ഏഴാം കിരീട നേട്ടവുമായി ലൂയിസ് ഹാമിൽട്ടൺ. ടർക്കിഷ് ഗ്രാൻപ്രിയിൽ ജേതാവായതോടെ മെഴ്‌സിഡസ്‌ താരം മൈക്കൽ ഷൂമാക്കറിന്റെ 7 ഡ്രൈവേഴ്‌സ്‌ കിരീടമെന്ന റെക്കോർഡിനൊപ്പം ഹാമിൽട്ടണും എത്തി. ഈ സീസണിൽ മൂന്ന് ഗ്രാൻപ്രികൾ കൂടി ബാക്കിനിൽക്കേയാണ് ഹാമിൽട്ടന്റെ കിരീടനേട്ടം.

ആറാമനായി തുടങ്ങിയ ഹാമിൽട്ടൺ ഈർപ്പം തങ്ങിയ കാലാവസ്‌ഥയിൽ തന്റെ ക്ളാസ് തെളിയിച്ചാണ് വിജയം സ്വന്തമാക്കിയത്. ഹാമിൽട്ടന്റെ കരിയറിലെ 94മത് കിരീട നേട്ടമാണിത്. 2008ലായിരുന്നു ഹാമിൽട്ടന്റെ ആദ്യ ജയം. 2014, 2015, 2017, 2018, 2019 വർഷങ്ങളിലും കിരീടം നേടി. 1994,1995, 2000, 2001, 2002, 2003, 2004 വർഷങ്ങളിലാണ് ജർമ്മൻ താരം ഷൂമാക്കർ വിജയം സ്വന്തമാക്കിയത്.

ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ തുടങ്ങി നിരവധി റെക്കോർഡുകളാണ് ഹാമിൽട്ടന്റെ പേരിലുള്ളത്. അടുത്തിടെ നടന്ന പോർച്ചുഗീസ് ഗ്രാൻപ്രിയിലാണ് ഷൂമാക്കറുടെ പേരിലുണ്ടായിരുന്ന ഏറ്റവും കൂടുതൽ വിജയങ്ങളുടെ റെക്കോർഡ് (91) താരം തിരുത്തിയത്. 53 വിജയങ്ങളുമായി സെബാസ്‌റ്റ്യൻ വെറ്റലാണ് ഇരുവർക്കും പുറകിലുള്ളത്.

ഇസ്‌താംബൂളിൽ ജയിച്ചതോടെ തൊട്ടടുത്ത എതിരാളിയായ സഹതാരം വാൽട്ടേരി ബോട്ടാസിനെ ബഹുദൂരം പിന്നിലാക്കിയാണ് ഹാമിൽട്ടൺ കിരീടമുറപ്പിച്ചത്. തുർക്കിയിൽ ബോട്ടാസിന് 14ആം സ്‌ഥാനമാണ് ലഭിച്ചത്. ഈ സീസണിലെ 14 റേസുകളിൽ 10 വിജയങ്ങളും തന്റെ പേരിലാക്കിയാണ് ഹാമിൽട്ടന്റെ വിജയകുതിപ്പ്. ബഹ്‌റൈൻ, അബുദാബി ഗ്രാൻപ്രികളാണ് ഇനി നടക്കാനിരിക്കുന്നത്.

Read also: ബാഴ്‌സ വിടാനുള്ള തീരുമാനത്തിലുറച്ച് മെസി; പകരക്കാരനായി നെയ്‌മർ എത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE