കോവിഡ് ഹെൽപ് ഡസ്‌കിലേക്ക് രണ്ടാംഘട്ട സാമഗ്രികൾ കൈമാറി

By Desk Reporter, Malabar News
Handed over the second phase materials to the Covid help desk
Ajwa Travels

മലപ്പുറം: ജില്ലയിലെ മൂത്തേടം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ് ഡസ്‌കിലേക്ക് രണ്ടാമതും പ്രതിരോധ സാമഗ്രികൾ കൈമാറി. മൂത്തേടം സർക്കിൾ മുസ്‌ലിം ജമാഅത്തിന്റേയും എസ്‌വൈഎസ്‌, എസ്എസ്എഫിന്റേയും നേതാക്കൾ പഞ്ചായത്തിൽ സജ്‌ജമാക്കിയ ഡിസിസിയിൽ എത്തിയാണ് സാമഗ്രികൾ നൽകിയത്.

പിപിഇ കിറ്റുകൾ, സാനിറ്റൈസറുകൾ, മാസ്‌കുകൾ എന്നിവ ആദ്യ ഘട്ടത്തിലും കൈമാറിയിരുന്നു. പഞ്ചായത്തിൽ പോസിറ്റീവ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ക്വാറന്റെയിനിൽ ഇരിക്കുന്ന കുടുംബങ്ങൾക്കും, നിത്യ വേതനക്കാരും നിർധനരുമായ നൂറുക്കണക്കിന് കുടുംബങ്ങളിലും ഭക്ഷ്യക്കിറ്റും പച്ചക്കറികളും എത്തിച്ചു നൽകിയും എപി വിഭാഗം സുന്നി സംഘടനകളുടെ നേതൃത്വത്തിലുള്ള ‘സാന്ത്വനം’ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

ക്വാറന്റെയിനിൽ ഇരുന്ന വീടുകൾ ശുചീകരിച്ചും രോഗികളായവർക്ക് മരുന്നെത്തിച്ചു കൊടുത്തും സാന്ത്വനം പ്രവർത്തകർ സഹായമാകുന്നുണ്ട്. ചടങ്ങിൽ എസ്‌വൈഎസ്‌ സർക്കിൾ പ്രസിഡണ്ട് ശംസുദ്ദീൻ ബുഖാരി, സാമൂഹികം സെക്രട്ടറി അബ്‌ദുസലാം മരത്തിൻകടവ്, സംസ്‌കാരികം സെക്രട്ടറി സൈനുൽ ആബിദീൻ സഅദി, ഐസിഎഫ് കൺവീനർ അബ്‌ദുൽ കരീം കടായി എന്നിവർ പങ്കെടുത്തു.

Most Read: ‘കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളിൽ ആശങ്കയുണ്ട്’; പ്രതികരിച്ച് ട്വിറ്റർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE