സഞ്‌ജയ്‌ ദത്തിന് പിറന്നാൾ ആശംസകൾ; പോസ്‌റ്റർ പുറത്തുവിട്ട് കെജിഎഫ് ടീം

By Staff Reporter, Malabar News
sanjay-dutt-in kgf 2
Ajwa Travels

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘കെജിഎഫ് 2’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ വരവേൽപ്പാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്‌ജയ്‌ ദത്താണ്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പ്രത്യേക ക്യാരക്‌ടർ പോസ്‌റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

 

View this post on Instagram

 

A post shared by Hombale Films (@hombalefilms)

അധീര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സഞ്‌ജയ്‌ ദത്ത് എത്തുന്നത്. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് പോസ്‌റ്റർ പുറത്തുവിട്ടത്. അതേസമയം ചിത്രത്തിന്റെ റിലീസ് ഡിസംബറിൽ ആയിരിക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അത് മാറ്റി വെക്കുകയായിരുന്നു.

യുവതാരം യാഷ് മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമായിരുന്നു പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ‘കെജിഎഫ്’. ഇതിന്റെ രണ്ടാം ഭാഗമായ കെജിഎഫ് 2വിൽ ശ്രീനിധി ഷെട്ടി, ബോളിവുഡ് താരം രവീണ ടണ്ടൻ, പ്രകാശ് രാജ്, ആനന്ദ് നാഗ്, അച്യുത് കുമാർ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്നു.

Read Also: ഒളിമ്പിക്‌സ്; പിവി സിന്ധു ക്വാർട്ടറിൽ, പ്രതീക്ഷ കാത്ത് പുരുഷ ഹോക്കി ടീം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE