ഇസ്‍ലാമാബാദ്: പാകിസ്‌ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. ബാബർ 10 വർഷത്തോളം ലൈംഗികമായി ചൂഷണം ചെയ്‌തെന്നും തന്നെ ഗർഭിണിയാക്കിയെന്നും ശനിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിൽ യുവതി ആരോപിച്ചു. വാർത്താ സമ്മേളനത്തിന്റെ വീഡിയോ പാക് മാദ്ധ്യമ പ്രവർത്തകൻ സാജ് സാദിഖ് ട്വിറ്ററിലൂടെ പുറത്തു വിട്ടു.
So this lady has made accusations against Babar Azam “he promised to marry me, he got me pregnant, he beat me up, he threatened me and he used me”
Video courtesy 24NewsHD pic.twitter.com/PTkvdM4WW2— Saj Sadiq (@Saj_PakPassion) November 28, 2020
സ്‌കൂളിൽ സഹപാഠിയായിരുന്ന യുവതിയെ 2010ൽ വിവാഹം കഴിക്കാമെന്ന് ബാബർ സമ്മതിച്ചിരുന്നു. ക്രിക്കറ്റ് ലോകത്ത് ബാബർ പരിചിതനാകുന്നതിന് മുമ്പായിരുന്നു സംഭവം. പിന്നീട് വിവാഹത്തിൽ നിന്ന് ബാബർ പിൻമാറിയെന്നും 10 വർഷത്തോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു.
ഇരുവരുടെയും ബന്ധത്തെ കുറിച്ച് വീട്ടുകാർക്കും അറിവുണ്ടായിരുന്നു. കരിയറിന്റെ തുടക്കത്തിൽ സാമ്പത്തികമായും താൻ ബാബറിനെ പിന്തുണച്ചതായി യുവതി പറയുന്നു. വിവാഹത്തിൽ നിന്ന് പിൻമാറിയത് ചോദ്യം ചെയ്‌തപ്പോൾ ബാബർ തന്നെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നും യുവതി ആരോപിച്ചു.
Also Read: പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആര്‍സി പിടിച്ചെടുക്കും; പിയുസി ഓണ്‍ലൈനില്‍ ആക്കാനും നീക്കം
സംഭവം ബാബർ അസമിന്റെ അഭിഭാഷകരുടെ പരിശോധനയിലാണ്. ഇതേ യുവതിയുടെ മുൻ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിരുന്നില്ല. അവർ ബാബറിനോട് മാപ്പ് ചോദിക്കുകയും ചെയ്‌തിരുന്നതായി സാജ് സാദിഖ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഇതിനെ പറ്റി പാക് ക്യാപ്റ്റനോ ക്രിക്കറ്റ് ബോർഡോ പ്രതികരിച്ചിട്ടില്ല. ന്യൂസീലൻഡ് പരമ്പരക്കായി എത്തിയ ബാബർ ഇപ്പോൾ 14 ദിവസത്തെ ക്വാറന്റീനിലാണ്.