ദുബായ്: പാകിസ്ഥാന്‍-ഇംഗ്ലണ്ട് പരമ്പര അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന ഐസിസി യുടെ പുതിയ ട്വന്റി-20 റാങ്കിങ്ങില്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത്. ലോക ക്രിക്കറ്റിൽ 5-ാം റാങ്കിങ്ങിൽ ഇടം നേടിയ ഏക ബാറ്റ്സ്മാൻ കൂടിയാണ് ബാബർ അസം. 41 ഏകദിനങ്ങളിലായി 1548 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. വിരാട് കോഹ് ലി, ആരോൺ ഫിഞ്ച് എന്നിവർക്കൊപ്പം വേഗത്തിൽ 1500 റൺസ് നേടിയ കളിക്കാരനാണ് ബാബർ അസം.
രണ്ടാം ട്വന്റി-20 യില്‍ അര്‍ധ സെഞ്ച്വറി നേടിയ അസമിന് 869 പോയിന്റാണുള്ളത്. 824 പോയിന്റുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുല്‍ രണ്ടാം സ്ഥാനത്തുണ്ട്. പട്ടികയില്‍ ആദ്യ പത്തിലുള്ള രണ്ട് ഇന്ത്യക്കാരില്‍ ഒരാള്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയാണ്. ബാറ്റിംഗ് രീതിയിലെ സാമ്യത കാരണം അസമിനെ കോഹ് ലിയുമായി താരതമ്യപ്പെടുത്താറുണ്ട്. 673 പോയിന്റുമായി പത്താം സ്ഥാനത്താണ് കോഹ് ലി. റാങ്കിങ്ങിൽ ബാബറിനേക്കാൾ വളരെ പിന്നിലാണ് കോഹ് ലി. വളരെ പരിമിതമായ മത്സരങ്ങളിൽ മാത്രമേ ഇന്ത്യ പങ്കെടുത്തിട്ടുള്ളൂ എന്നതിനാലാണത്.
ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചും ന്യൂസിലന്റിന്റെ കോളിന്‍ മണ്‍റോയും മൂന്നും നാലും സ്ഥാനത്തുണ്ട്. ആദ്യപത്തില്‍ നേട്ടമുണ്ടാക്കിയ ഏകതാരം ഇംഗ്ലണ്ടിന്റെ ഡേവിഡ് മലനാണ്. ആറാം സ്ഥാനത്തു നിന്നാണ് മലന്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയത്.
ബൗളര്‍മാരുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അഫ്ഗാനിസ്ഥാന്റെ മുജീബുല്‍ റഹ്മാന്‍ ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം റാങ്ക് ഓസ്ട്രേലിയയുടെ ആഷ്ടണ്‍ ആഗറിനാണ്. ഈ പട്ടികയുടെ ആദ്യ പത്തില്‍ ഇന്ത്യക്കാര്‍ ആരും തന്നെയില്ല.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അഫ്ഗാനിസ്ഥാന്‍ ആണ് മുന്നില്‍. അഫ്ഗാന്റെ മുഹമ്മദ് നബിയാണ് ഒന്നാം സ്ഥാനത്ത്. സിംബാബ് വേയുടെ സീന്‍ വില്യംസും ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ് വെല്ലും രണ്ടും മൂന്നും സ്ഥാനം അലങ്കരിച്ചു.