പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം; 71കാരനും മകനും പിടിയിൽ

By Staff Reporter, Malabar News
sexual harrasment
Representational Image
Ajwa Travels

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 71കാരനും മകനും അറസ്‌റ്റില്‍. കുടയാല്‍ സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകന്‍ രാജ് (45) എന്നിവരാണ് വെള്ളറട പോലീസിന്റ പിടിയിലായത്. നെയ്യാറ്റിന്‍കര വെള്ളറടയിലാണ് സംഭവം.

രാജിന്റെ ഭാര്യയുടെ ബന്ധുവിന്റെ പതിനൊന്നും ഏഴും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ ലൈംഗികമായി ചൂഷണം ചെയ്‌തത്. ചൈല്‍ഡ് ലൈനില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ആണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.

കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റവും ശരീരത്തിലെ മുറിപ്പാടുകളും ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ഡോക്‌ടറെ സമീപിച്ചതോടെയാണ് പീഢന വിവരം പുറത്തറിയുന്നത്. കുട്ടികളെ പരിശോധിച്ച ഡോക്‌ടര്‍ക്ക് സംശയം തോന്നുകയും കുട്ടികളില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കി ചൈല്‍ഡ് ലൈനെ സമീപിക്കുകയും ആയിരുന്നു. പിടിയിലായ പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.

Read Also: മഹാരാഷ്‍ട്രയില്‍ കുഞ്ഞുങ്ങള്‍ വെന്തുമരിച്ച സംഭവം; എഫ്ഐആര്‍ പോലും സമര്‍പ്പിക്കാതെ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE