ലക്ഷദ്വീപ് ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റുന്ന നടപടി; ബേപ്പൂരിൽ 17ന് ഹർത്താൽ

By Team Member, Malabar News
Ajwa Travels

കോഴിക്കോട് : ജില്ലയിലെ ബേപ്പൂർ തുറമുഖത്ത് നിന്നും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളുരുവിലേക്ക് മാറ്റിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഹർത്താൽ ആചരിക്കാൻ തീരുമാനം. ഈ മാസം 17ആം തീയതി ഉച്ച വരെ ബേപ്പൂരിൽ ഹർത്താൽ ആചരിക്കാനാണ് വിവിധ രാഷ്‌ട്രീയ സംഘടനകളുടെ യോഗത്തിൽ തീരുമാനമായത്.

അങ്ങാടി മുതൽ ആർഎം ആശുപത്രി വരെയുള്ള മേഖലയിലാണ് ഹർത്താൽ നടത്താൻ തീരുമാനമായത്. അന്ന് രാവിലെ അങ്ങാടിയിൽ സർവകക്ഷി പ്രതിഷേധ ധർണ നടത്തും. ചരക്കുനീക്കം പൂർണമായും മംഗളൂരുവിലേക്കു മാറ്റിയാൽ തുറമുഖത്തെ  ഇരുനൂറോളം തൊഴിലാളികളെ ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.

ചരക്കുനീക്കം ബേപ്പൂർ തുറമുഖത്ത് നിന്നും പൂർണമായി മാറ്റുന്നതിലൂടെ തുറമുഖത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുന്ന നടപടിയാണ് അഡ്‌മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, ഇതിനെതിരെ  തുറമുഖം, ഫിഷറീസ്, ടൂറിസം മന്ത്രിമാരെ നേരിൽ കണ്ട് തുറമുഖത്തെ പ്രതിസന്ധി അറിയിച്ച് നിവേദനം നൽകാനും തീരുമാനമായി.

Read also : കടൽക്കൊല കേസ് അവസാനിപ്പിക്കുന്നു; സുപ്രീം കോടതി ഉത്തരവ് ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE