ഹലാല്‍ ഭക്ഷണ വിവാദം; കെ സുരേന്ദ്രനെതിരെ കേസ്

By Syndicated , Malabar News
surendran
Ajwa Travels

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണം സംബന്ധിച്ച് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍കുമാർ നല്‍കിയ പരാതിയിലാണ് നടപടി. സെക്രട്ടേറിയേറ്റിന് മുന്നില്‍ നവംബര്‍ 17ന് നടത്തിയ വിദ്വേഷ പ്രസംഗത്തിന് എതിരെ ആയിരുന്നു പരാതി.

സുരേന്ദ്രന്റെ പ്രസംഗം മതസ്‌പർദ്ധ വളര്‍ത്തുന്നതും വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നവംബര്‍ 17നാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ ഹലാല്‍ ഭക്ഷണത്തിനെതിരെ സുരേന്ദ്രന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഭക്ഷണത്തില്‍ മന്ത്രിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച് മുസ്‌ലിം ഹോട്ടലുകളില്‍ ഭക്ഷണത്തില്‍ തുപ്പിയാണ് വിതരണം ചെയ്യുന്നത് എന്നതടക്കമുള്ള പരാമര്‍ശങ്ങളും സുരേന്ദ്രന്‍ നടത്തിയിരുന്നു.

Read also: ലിംഗഭേദം ഇല്ലാത്ത യൂണിഫോം; പ്രതിഷേധം ശക്‌തമാക്കി എംഎസ്എഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE