ക്രൈസ്റ്റ്ചര്‍ച്ച്: വിവാഹത്തെക്കുറിച്ച് പ്രതികരിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന്. വിവാഹത്തിന് മുന്‍പ് ചില കാര്യങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഇപ്പോള്‍ അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ആണെന്നും ജസീന്ത പറഞ്ഞു. ‘ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്. വിവാഹത്തിന് മുന്‍പ് ചില പദ്ധതികള്‍ ഞങ്ങളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും പങ്കിടേണ്ടതുണ്ട്’ – ജസീന്ത പറഞ്ഞു
40കാരിയായ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജീവിത പങ്കാളിയായ 44കാരന് ക്ളാര്‍ക് ഗേഫോഡിനെ ഔദ്യോഗികമായി വിവാഹം ചെയ്തിട്ടില്ല. ഇരുവര്‍ക്കും രണ്ട് വയസായ മകളുണ്ട്. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളിയില്‍ മൂന്നു മാസം പ്രായമുള്ള മകളെയും കൈയിലെടുത്ത് എത്തിയ ജസീന്ത ഏവരുടേം പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ജെസീന്തയുടെ ഭരണ മികവിലാണ് കഴിഞ്ഞ മാസം ലേബര്‍ പാര്‍ട്ടി ന്യൂസിലന്‍ഡില്‍ അധികാരം നിലനിർത്തിയത്.
Read also: ട്രംപ് പരാജയം അംഗീകരിക്കാത്തത് നാണക്കേടെന്ന് ബൈഡന്