കൊടുവള്ളിയിൽ വൻ കുഴൽപ്പണ വേട്ട; 8,74,000 രൂപയുമായി രണ്ടുപേർ പിടിയിൽ

By Desk Reporter, Malabar News
Hawala Money Seized
Representational Image
Ajwa Travels

കോഴിക്കോട്: കൊടുവള്ളിയിൽ പോലീസിന്റെ കുഴൽപ്പണ വേട്ട. സ്‌കൂട്ടറിൽ കടത്തിയ കുഴൽപ്പണമായി രണ്ടു പേരെ കൊടുവള്ളി പോലീസ് പിടികൂടി. കൊടുവള്ളി ചീടിക്കുന്നുമ്മൽ മുഹമ്മദ് ഫാദിൽ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാൻ (18) എന്നിവരാണ് പിടിയിലായത്. സ്‌കൂട്ടറിൽ ഒളിപ്പിച്ച 8,74,000 രൂപ പോലീസ് പിടിച്ചെടുത്തു.

കൊടുവള്ളി ഹൈസ്‌കൂൾ റോഡിൽ എസ്ഐ എപി അനൂപ്, സിപിഒമാരായ റഹീം, സുമേഷ് എന്നിവരടങ്ങിയ സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. പോലീസിനെ കണ്ട് സ്‌കൂട്ടർ വെട്ടിച്ച് പോയ ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പണം കോടതിക്ക് കൈമാറുമെന്ന് എസ്ഐ അറിയിച്ചു.

Most Read:  മങ്കി പോക്‌സ് രോഗനിർണയം; സംസ്‌ഥാനത്തെ ലാബുകളിൽ സൗകര്യമൊരുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE