കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം; ആത്‌മഹത്യയെന്ന് സംശയം

By News Bureau, Malabar News
old man found dead
Representational Image
Ajwa Travels

വയനാട്: മാനന്തവാടി കബനി പുഴയിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ചങ്ങാടകടവ് പാലത്തിന് സമീപമാണ് രാവിലെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്‌. വെള്ളത്തിൽ പൊങ്ങി കിടന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.

മൃതദേഹത്തിന് ഒരാഴ്‌ചത്തെ പഴക്കമുണ്ട്. ആത്‌മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുഴയ്‌ക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് തൂങ്ങിമരിക്കാൻ കെട്ടിയ നിലയിലുള്ള കയർ ലഭിച്ചതായി മനന്തവാടി പോലീസ് അറിയിച്ചിട്ടുണ്ട്.

മൃതദേഹം അഴുകിയതിനെ തുടർന്ന് തല വേർപെട്ടിരിക്കാം എന്നാണ് പോലീസ് പറയുന്നത്. തലയില്ലാത്തതിനാൽ ആളെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Most Read: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE