എറണാകുളം: ബൈപ്പാസ് സർജറിക്ക് പിന്നാലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ് ചികിൽസയിൽ കഴിയുന്നതെങ്കിലും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം 30ആം തീയതിയാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയ ധമനികളിൽ തടസം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബൈപ്പാസ് സർജറിക്ക് നിർദ്ദേശിക്കുകയായിരുന്നു.
തുടർന്ന് വെന്റിലേറ്ററിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ഇന്നാണ് വെന്റിലേറ്ററിൽ നിന്നും മാറ്റിയത്. നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
Read also: വിദ്യാർഥിക്ക് പീഡനം; സംഗീത അധ്യാപകന് ജീവപര്യന്തം തടവും പിഴയും