വിദ്യാർഥിക്ക് പീഡനം; സംഗീത അധ്യാപകന് ജീവപര്യന്തം തടവും പിഴയും

By Trainee Reporter, Malabar News
pocso case in kannur
Representational Image

കണ്ണൂർ: തളിപ്പറമ്പിൽ 16 വയസുകാരിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിന് (50) എതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി സി മുജീബ് റഹ്‌മാൻ ശിക്ഷ വിധിച്ചത്.

പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് അധ്യാപകനെതിരെ രണ്ടു വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. 2015ൽ ആയിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കരുവാഞ്ചേരിയിലെ സംഗീത പഠന സ്‌ഥാപനത്തിൽ അവധിക്കാലത്ത് ഓർഗൻ പഠിക്കാൻ എത്തിയതായിരുന്നു പെൺകുട്ടി.

തുടർന്ന് അധ്യാപകൻ പല ദിവസങ്ങളിലായി പെൺകുട്ടിയെ സ്‌ഥാപനത്തിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം അക്കാലത്ത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. കേസിൽ 15 സാക്ഷികളെയാണ് വിസ്‌തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. അന്നത്തെ ആലക്കോട് സിഐ പികെ സുധാകരനാണ് കേസ് അന്വേഷിച്ചത്.

Most Read: പാർട്ടി കോൺഗ്രസ് സെമിനാർ; കെവി തോമസ് ഇന്ന് നിലപാട് വ്യക്‌തമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE