തിരുവനന്തപുരം: ജനിതകശാസ്‌ത്രം, പരിണാമം എന്നീ മേഖലകളില്‍ ആഗോള സംഭവനകള്‍ നല്‍കി മണ്‍മറഞ്ഞ ലോക പ്രശസ്‌ത സസ്യശാസ്‌ത്രജ്‌ഞയായ തലശേരി സ്വദേശി ഡോ. ഇകെ ജാനകി അമ്മാളിന്റെ പേരില്‍ പ്രസാധന രംഗത്തെ പെണ്‍ കൂട്ടായ്‌മ സമത (തൃശൂര്‍) ഏര്‍പ്പെടുത്തിയ ജ്വാല 2020 പുരസ്‌ക്കാരം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറിന് സമ്മാനിച്ചു.
മെമന്റോ, പ്രശസ്‌തിപത്രം, ക്യാഷ് അവാര്‍ഡ് എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. സമത മാനേജിംഗ് ട്രസ്‌റ്റി പ്രൊഫ. ടിഎ ഉഷാകുമാരി, വൈസ് ചെയര്‍ പേഴ്‌സണ്‍ കെ രമ എന്നിവർ ചേർന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. സമ്മാന തുക സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലേക്ക് മന്ത്രി സംഭാവന ചെയ്‌തു.
Read also: ഉത്തരക്കടലാസ് വഴിയരികിൽ: അധ്യാപകനെതിരെ നടപടി സ്വീകരിക്കും; പരീക്ഷാ കൺട്രോളർ