തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിക്കുകയും ചെയ്‌തു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്.
കനത്ത മഴക്കൊപ്പം തന്നെ ശക്‌തമായ ഇടിമിന്നലിനും, കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടക മുതൽ മധ്യപ്രദേശ് വരെയുള്ള തീരത്ത് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നതും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുമാണ് മഴ തുടരാൻ കാരണം.
അടുത്ത ദിവസങ്ങളിലും സംസ്‌ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്നും മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും, നിലവിൽ മൽസ്യ ബന്ധനത്തിന് പോയവർ കേരള തീരത്ത് നിന്നും അകന്നു നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: കെഎസ്ആർടിസി ശമ്പള വിതരണം പ്രതിസന്ധിയിൽ; കെ സ്വിഫ്റ്റ് സർവീസുകൾ നാളെ മുതൽ