ബംഗാൾ ഉൾക്കടലിൽ ബുധനാഴ്‌ചയോടെ ചക്രവാതച്ചുഴി; മഴ ശക്‌തമാകും

By Team Member, Malabar News
Heavy Rain Alert In Kerala In The Next Days

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിസവം ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

അതേസമയം തന്നെ ബുധനാഴ്‌ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആൻഡമാൻ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടുമെന്നും, തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ അത് ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്‌തമായ കാറ്റിന് സാധ്യതയുണ്ട്.

മധ്യ, തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്‌തമാകാൻ സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ മൽസ്യ ബന്ധനത്തിന് പോകുന്ന തൊഴിലാളികൾ കർശന ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: രാജ്യസഭയിലെ പുതിയ എംപിമാരുടെ സത്യപ്രതിജ്‌ഞ ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE