രാജ്യസഭയിലെ പുതിയ എംപിമാരുടെ സത്യപ്രതിജ്‌ഞ ഇന്ന്

By Team Member, Malabar News
New MPs Will Sworn Today In Rajyasabha
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങൾ ഉൾപ്പടെയുള്ളവരുടെ സത്യപ്രതിജ്‌ഞ ഇന്ന് നടക്കും. സിപിഐഎം അംഗം എഎ റഹീം, സിപിഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവരാണ് കേരളത്തിൽ നിന്നും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യുന്നത്. കൂടാതെ മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നുള്ള 10 അംഗങ്ങളും ഇന്ന് സത്യപ്രതിജ്‌ഞ നടത്തും.

ഇന്ന് രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്‌ഞ നടക്കുക. ഇത്തവണ പഞ്ചാബിൽ അധികാരത്തിലേറിയ എഎപിയിൽ നിന്നും 5 അംഗങ്ങളാണ് ഇന്ന് രാജ്യസഭയിൽ എത്തുന്നത്. സത്യപ്രതിജ്‌ഞ ചടങ്ങുകൾ നടക്കുന്നതിനൊപ്പം തന്നെ സഭയിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധം തുടരും. ഇന്ധനവില വർധന, വിലക്കയറ്റം എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങളിൽ പ്രതിഷേധിച്ചാണ് ഇന്നും പ്രതിഷേധം തുടരുന്നത്.

Read also: എതിർപ്പ് ശക്‌തമായി; ശ്രീലങ്കയിൽ സമൂഹമാദ്ധ്യമ വിലക്ക് പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE