തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 12 ജില്ലകളിൽ ശക്‌തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് തിരുവനന്തപുരം, കൊല്ലം എന്നിവ ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൂടാതെ നാളെ മുതൽ സംസ്‌ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
അതേസമയം ഇന്ന് അറബിക്കടലിൽ മൽസ്യ ബന്ധനത്തിന് പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ഇന്നും അറബിക്കടലിൽ നാളെയും പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
പുതിയ ന്യൂനമർദ്ദം കേരളത്തെ കാര്യമായി സ്വാധീനിക്കാൻ ഇടയില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. കൂടാതെ ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി അറബിക്കടലിലേക്ക് നീങ്ങി തുടങ്ങിയതായും കാലാവസ്‌ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Read also: മോഫിയയുടെ ആത്‍മഹത്യ; പ്രതികളുടെ കസ്‌റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും