കനത്ത മഴ; മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ

By Desk Reporter, Malabar News
landslide on Munnar Gap Road
Ajwa Travels

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. വലിയ പാറകൾ റോഡിലേക്ക് പതിച്ചതോടെ വഴി പൂർണമായും അടഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ ഉണ്ടായ അതേ സ്‌ഥലത്ത് തന്നെയാണ് ഇത്തവണയും അപകടം ഉണ്ടായിരിക്കുന്നത്.

ബൈസൺവാലിക്ക് പോകുന്ന ജങ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ അകലെ രാത്രി 11 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ മഴ തുടരുകയാണ്.

അതേസമയം, ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്.

ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കുമാണ് സാധ്യത. കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റിനും കടൽ പ്രക്ഷുബ്‌ദമാകാനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മൽസ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും.

Most Read:  അതിർത്തിയിൽ നിന്ന് പിൻമാറാൻ തയ്യാറാവാതെ ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE