സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

By News Desk, Malabar News
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുലർച്ചെ രണ്ടുമണി മുതൽ കടൽകയറ്റം രൂക്ഷമായിരുന്നു.

വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും വീടുകളിൽ താമസിക്കാനുള്ള സാഹചര്യമില്ല. ചെല്ലാനത്ത് മാത്രം നാല് ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.

കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ഇന്നലെ 30 അംഗ ദേശീയ ദുരന്ത നിവാരണ സേന എത്തിയിരുന്നു. ഫയർ ഫോഴ്‌സും പോലീസും പ്രദേശത്ത് സജ്ജമാണ്. കോവിഡ് രോഗബാധ രൂക്ഷമായ ചെല്ലാനത്ത് 55 ശതമാനത്തിലധികമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസം ജില്ലാ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്.

Also Read: ‘കുട്ടികൾക്ക് നൽകേണ്ട വാക്‌സിൻ ദരിദ്ര രാജ്യങ്ങൾക്ക് നൽകൂ’; സമ്പന്ന രാജ്യങ്ങളോട് ഡബ്ള്യുഎച്ച്ഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE