‘കുട്ടികൾക്ക് നൽകേണ്ട വാക്‌സിൻ ദരിദ്ര രാജ്യങ്ങൾക്ക് നൽകൂ’; സമ്പന്ന രാജ്യങ്ങളോട് ഡബ്ള്യുഎച്ച്ഒ

By Staff Reporter, Malabar News
WHO on covid new varient
Representational Image
Ajwa Travels

ജനീവ: കുട്ടികൾക്ക് നൽകാനായി കരുതിവെച്ചിരിക്കുന്ന കോവിഡ് വാക്‌സിൻ ദരിദ്രരാജ്യങ്ങൾക്ക് കൊടുക്കണമെന്ന് സമ്പന്നരാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടന. കൊവാക്‌സ് പദ്ധതിയിലേക്ക് വാക്‌സിൻ സംഭാവന വർധിപ്പിക്കണമെന്നും സംഘടന അഭ്യർഥിച്ചു.

‘വാക്‌സിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയ സമ്പന്നരാജ്യങ്ങളിൽ അപകടസാധ്യത കുറഞ്ഞവർക്കുപോലും വാക്‌സിൻ ലഭിച്ചു. ചില രാജ്യങ്ങൾ തങ്ങളുടെ കുട്ടികൾക്കും കൗമാരക്കാർക്കും വാക്‌സിൻ നൽകാൻ ആഗ്രഹിക്കുന്നതായി മനസിലാക്കുന്നു. തീരുമാനം പുനഃപരിശോധിക്കാനും ഡോസുകൾ കോവാക്‌സ് പദ്ധതിയിലേക്ക് സംഭാവന ചെയ്യാനും അഭ്യർഥിക്കുന്നു.’ ഡബ്ള്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അഥനോം ആവശ്യപ്പെട്ടു.

ജനുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നതുപോലെ വാക്‌സിൻ അസമത്വം സംഭവിച്ചെന്നും ദരിദ്ര, ഇടത്തരം രാജ്യങ്ങൾക്ക് ആരോഗ്യ പ്രവർത്തകർക്ക് പോലും നൽകാൻ വാക്‌സിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ 104 കോടി ഡോസുകൾ 210ഓളം രാജ്യങ്ങളിലായി ഇതുവരെ വിതരണം ചെയ്‌തതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതിൽ 44 ശതമാനവും ലോകജനസംഖ്യയുടെ 16 ശതമാനം വരുന്ന സമ്പന്നരാജ്യങ്ങൾക്കാണ് ലഭിച്ചത്. ഇതോടെ ആഗോള തലത്തിൽ കടുത്ത വാക്‌സിൻ അസമത്വം നിലനിൽക്കുന്നതായി വിവിധ കോണുകളിൽ നിന്ന് ആക്ഷേപം ഉയർന്നിരുന്നു.

Read Also: പശ്‌ചിമേഷ്യയിലെ സംഘർഷം; ഗാസ മുനമ്പിൽ നിന്ന് പലസ്‌തീനികളുടെ കൂട്ടപ്പലയാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE