ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമായി; ഒറ്റപ്പെട്ട മഴക്ക് സാധ്യത

By Team Member, Malabar News
Heavy Rain Due To The Low pressure In The Bay Of Bengal
Ajwa Travels

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രമായതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ശ്രീലങ്കയ്‌ക്ക്‌ 470 കിലോമീറ്റർ അകലെ തെക്ക്-തെക്കു കിഴക്കായും, തമിഴ്നാട് നാഗപ്പട്ടണത്തിന് 760 കിലോമീറ്റർ അകലെ തെക്ക്-തെക്കു കിഴക്കായും ചെന്നൈയ്‌ക്ക്‌ 950 കിലോമീറ്റർ അകലെ തെക്ക്-തെക്കു കിഴക്കായുമാണ് തീവ്ര ന്യൂനമർദ്ദം സ്‌ഥിതി ചെയ്യുന്നത്.

അതേസമയം ന്യൂനമർദ്ദം തീവ്രമായതോടെ സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്. മാർച്ച് 5, 6, 7 തീയതികളിലായി സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌.

കൂടാതെ നിലവിൽ തീവ്രമായി മാറിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ അതി തീവ്ര ന്യൂനമർദ്ദമായി മാറാനും, തുടർന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്കയുടെ കിഴക്കൻ തീരം വഴി തമിഴ്നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also: യുക്രൈനിൽ നിന്ന് 19 വിമാനങ്ങൾ ഇന്നെത്തും; കേരളത്തിലേക്ക് മൂന്ന് സർവീസുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE