തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതേ തുടർന്ന് സംസ്‌ഥാനത്ത് ഇന്ന് കോഴിക്കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും സംസ്‌ഥാനത്തെ 8 ജില്ലകളിലും, ബുധനാഴ്‌ച 7 ജില്ലകളിലും അധികൃതർ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ 5ആം തീയതി വരെ സംസ്‌ഥാനത്ത് മഴ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് എന്നീ തീരങ്ങളിൽ നിന്നും മൽസ്യ ബന്ധനത്തിന് പോകുന്നതിന് തടസമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read also: ഭവാനിപ്പൂരിൽ ഇന്ന് വോട്ടെണ്ണൽ; മമതയുടെ ഭാവി ഇന്നറിയാം