വടക്കൻ കേരളത്തിൽ മഴ കനക്കുന്നു; കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു

By Team Member, Malabar News
Heavy Rain In The North Districts In Kerala
Ajwa Travels

കോഴിക്കോട്: സംസ്‌ഥാനത്ത് കനത്ത മഴ തുടരുകയാണ്. നിലവിൽ വടക്കൻ കേരളത്തിലാണ് ശക്‌തമായ മഴ തുടരുന്നത്. കൂടാതെ തീരപ്രദേശങ്ങളിൽ കടലാക്രമണവും ശക്‌തമായി തുടരുകയാണ്. മഴ ശക്‌തമായി തുടരുന്നതിനാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം ഒഴുക്കി വിടുന്നതായും അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ മുതൽ കോഴിക്കോട്, തൃശൂർ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. കോഴിക്കോട് ജില്ലയിലെ മാവൂരിലാണ് ഏറെ മഴക്കെടുതികൾ ഉണ്ടായത്. ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കൂടാതെ ധാരാളം കൃഷിനാശവും ഇതിനോടകം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

കൂടാതെ കക്കയം ഡാമിൽ നിന്നും കൂടുതൽ ജലം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. തൃശൂരിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും 5 വീടുകൾ പൂർണമായും, 98 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഒപ്പം തന്നെ മലപ്പുറം, പാലക്കാട് ജില്ലകളിലും കനത്ത മഴ തുടരുകയാണ്.

Read also: സംവിധായകൻ കെപി കുമാരന് ജെസി ഡാനിയേൽ പുരസ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE