കനത്ത മഴ; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി

പാലക്കയം തട്ട് ടൂറിസം സെന്റർ, ഏഴരക്കുണ്ട് ടൂറിസം സെന്റർ, ധർമ്മടം ബീച്ച്, ചാൽ ബീച്ച് പാർക്ക്, ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു.

By Trainee Reporter, Malabar News
Choottad Beach Kannur
Ajwa Travels

കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. പാലക്കയം തട്ട് ടൂറിസം സെന്റർ, ഏഴരക്കുണ്ട് ടൂറിസം സെന്റർ, ധർമ്മടം ബീച്ച്, ചാൽ ബീച്ച് പാർക്ക്, ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഏഴാം തീയതി വരെയാണ് നിയന്ത്രണം.

അതേസമയം, ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. അവധി മൂലം നഷ്‌ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്‌ഥാപക മേധാവികൾ നടപടി സ്വീകരിക്കണം. വിദ്യാർഥികളെ മഴക്കെടുതികളിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും ജില്ലാ കളക്‌ടർ ഉത്തരവിറക്കി.

Most Read: വേഗപരിധി; റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കുമെന്ന് ഗതാഗത മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE