ഇന്നും ശക്‌തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

By News Desk, Malabar News
heavy rain palakkad
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ശക്‌തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി പലയിടങ്ങളിലും വ്യാപക മഴയാണ് ഉണ്ടായത്. മൂന്നാർ അഞ്ചാംമൈലിൽ മണ്ണിടിഞ്ഞു. പാലക്കാടും മലപ്പുറത്തും വിവിധയിടങ്ങളിൽ നേരിയ ഉരുൾപൊട്ടലുണ്ടായി. നാടുകാണി ചുരം വഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. അട്ടപ്പാടി ചുരം വഴിയുള്ള രാത്രിയാത്രക്കും വിലക്കുണ്ട്.

ഇടുക്കി ഡാമിൽ ജലനിരപ്പ് കൂടി. മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നാണ് വിവരം. അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും അടച്ചു. തെക്കൻ തമിഴ്‌നാടിനടുത്ത് രൂപമെടുത്ത ചക്രവാത ചുഴിയാണ് മഴ വ്യാപകമാകാൻ കാരണമായത്. ഞായറാഴ്‌ച വരെ സംസ്‌ഥാനത്ത് മഴ തുടരും.

Also Read: എംവിഡിയ്‌ക്ക്‌ എതിരായ ഹരജി; ഇ- ബുൾ ജെറ്റിന് ഹൈക്കോടതിയില്‍ തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE