കനത്ത മഴ; പാലക്കാട്‌ ജില്ലയിൽ വ്യാപക കൃഷിനാശം

By Staff Reporter, Malabar News
palakkad-crop-field-in-rain
Representational Image
Ajwa Travels

പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ആകെ 82.2 ഹെക്‌ടറിലെ കൃഷി നശിച്ചു. 1.21 കോടിയുടെ പ്രാഥമിക നഷ്‌ടം കണക്കാക്കുന്നു. 80.60 ഹെക്‌ടറോളം നെൽകൃഷി മാത്രം നശിച്ചു. 283 കർഷകരുടെ നെൽകൃഷിയാണ് വെള്ളത്തിലായത്. 1.60 ഹെക്‌ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. മൂന്ന്‌ പച്ചക്കറി കർഷകർക്ക്‌ 64,000 രൂപയുടെ നഷ്‌ടം വിലയിരുത്തുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ മാത്രം കണക്കാണിത്‌.

ആലത്തൂർ ബ്ളോക്കിലാണ്‌ കൂടുതൽ കൃഷിനാശം റിപ്പോർട് ചെയ്‌തത്‌. 32 ഹെക്‌ടറിൽ 48 ലക്ഷത്തിന്റെ നഷ്‌ടം കണക്കാക്കുന്നു. മലമ്പുഴയിൽ 24 ഹെക്‌ടറിൽ 36 ലക്ഷം, ശ്രീകൃഷ്‌ണപുരത്ത്‌ 14 ഹെക്‌ടറിൽ 21 ലക്ഷം, ചിറ്റൂരിൽ 6.60 ഹെക്‌ടറിൽ ഒൻപത്‌ ലക്ഷം, കുഴൽമന്ദത്ത്‌ നാല്‌ ഹെക്‌ടറിൽ ആറുലക്ഷം, ഷൊർണൂരിൽ 1.60 ഹെക്‌ടറിൽ 64,000 രൂപ എന്നിങ്ങനെയാണ്‌ വിവിധ ബ്ളോക്കുകളിലെ കൃഷിനാശത്തിന്റെ കണക്കുകൾ.

Read Also: ഉത്ര വധക്കേസ്; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE