സംസ്‌ഥാനത്ത് 13 ജില്ലകളിൽ യെല്ലോ അലർട്

By News Desk, Malabar News
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിൽ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് പാലക്കാട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ശക്‌തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കുമാണ് സാധ്യതയുള്ളത്. മൽസ്യ ബന്ധനത്തിനു പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ഈ മാസം 8ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Also Read: മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്‌ക്ക്‌ കരുത്ത് പകരുന്ന ബജറ്റ്; വീണ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE