സംസ്‌ഥാനത്തെ മലയോര മേഖലകളിൽ ശക്‌തമായ മഴ തുടരാൻ സാധ്യത

By Staff Reporter, Malabar News
rain alert
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ മലയോര മേഖലകളിൽ ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗത്തിൽ വരെ കനത്ത കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്. ഇടുക്കിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്‌ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ശക്‌തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് വിലക്കില്ല. അതേസമയം ശക്‌തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Read Also: കെടി ജലീലിന് എതിരായ ലോകായുക്‌ത വിധി; സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE