സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; ഇതുവരെ 49 മരണം- 9.5 കോടി രൂപയുടെ കൃഷിനാശം

സംസ്‌ഥാനത്ത്‌ ആകെ 189 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആകെ 6671 പേരെ മാറ്റിപ്പാർപ്പിച്ചു.

By Trainee Reporter, Malabar News
Rain Alert In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു. കാലാവസ്‌ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മുന്നറിയിപ്പുകളില്ല. അടുത്ത 24 മണിക്കൂർ കൂടി വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ അതിശക്‌തമായ മഴക്കും സാധ്യതയുണ്ട്. തുടർന്ന് മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്കും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ജൂലൈ ഒന്ന് മുതൽ ഏഴുവരെയുള്ള കണക്കനുസരിച്ചു സംസ്‌ഥാനത്ത്‌ 49 മരണം റിപ്പോർട് ചെയ്‌തു. സംസ്‌ഥാനത്ത്‌ ആകെ 189 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

ആകെ 6671 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതുവരെയായി 8,89,895 ഹെക്‌ടർ കൃഷി നശിച്ചു. 9.5 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രാദേശിക ഭരണകൂടങ്ങൾ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്നാറിൽ മണ്ണിടിച്ചിൽ സാഹചര്യം ഉള്ളതിനാൽ പ്രദേശവാസികൾ മാറിത്താമസിക്കണമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകി.

Most Read: ഒഡീഷ ട്രെയിൻ ദുരന്തം; മൂന്ന് റെയിൽവേ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE