ജമ്മു കശ്‌മീരില്‍ കനത്ത മഞ്ഞുവീഴ്‌ച; രണ്ട് മരണം; പ്രതിഷേധവുമായി നാട്ടുകാര്‍

By Staff Reporter, Malabar News
snowfall in kashmir
Representational Image
Ajwa Travels

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ശക്‌തമായ മഞ്ഞു വീഴ്‌ച മൂലം ഞായറാഴ്‌ച രണ്ടു പേര്‍ മരണപ്പെട്ടു. ഇരുവരെയും വടക്കന്‍ കശ്‌മീരിലെ കുപ്‌​വാരയില്‍ മിനി ട്രക്കിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജമ്മു-ശ്രീനഗര്‍ പാതയില്‍ ജവഹര്‍ ടണലിന് ചുറ്റുമുള്ള മഞ്ഞുവീഴ്‌ചയില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു.

അതേസമയം സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി നാട്ടുകാരും ഡ്രൈവര്‍മാരും രംഗത്തെത്തി. സര്‍ക്കാരാണ് ഇരുവരുടെയും മരണത്തിന് ഉത്തരവാദികള്‍ എന്നാണ് നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും ആരോപണം. പ്രതിഷേധത്തിനിടെ ജനക്കൂട്ടം പോലീസിനു നേരെ കല്ലെറിയുകയും ചെയ്‌തു.

നിലവില്‍ കനത്ത മഞ്ഞുവീഴ്‌ച മൂലം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുന്ന അവസ്‌ഥയാണ്.

Read Also: മുല്ലപ്പെരിയാർ ഉൾപ്പടെ 1115 ഇന്ത്യൻ ഡാമുകളുടെ കാലാവധി 2025ൽ തീരും; യുഎൻ റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE