ശക്‌തമായ കാറ്റ് തുടരും; ഖത്തറിൽ തൊഴിലാളികൾക്ക് സുരക്ഷാ മുന്നറിയിപ്പ്

By Team Member, Malabar News
Heavy Wind Will Continue In Qatar In This Week
Ajwa Travels

ദോഹ: ഖത്തറിൽ ശക്‌തമായ കാറ്റ് തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ ആഴ്‌ച അവസാനം വരെ പൊടിക്കാറ്റ് തുടരുമെന്നും, അതിനാൽ പകൽ സമയങ്ങളിൽ ചൂട് കൂടുമെന്നുമാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രാജ്യത്തെ തൊഴിൽ മന്ത്രാലയം തൊഴിലാളികൾക്ക് സുരക്ഷാ മുൻകരുതലുകളും നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് തുറന്ന സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ചൂടിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കാറ്റിന്റെ ഗതിയും വേഗതയും തിരിച്ചറിയാനായി ഉപകരണങ്ങള്‍ സ്‌ഥാപിക്കാനും, ശക്‌തമായ കാറ്റ് വീശുമ്പോള്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍ത്തിവെക്കാനും അറിയിച്ചിട്ടുണ്ട്.

കൂടാതെ ജോലി സ്‌ഥലങ്ങളിൽ ഉദ്യോഗസ്‌ഥർ പരിശോധന കർശനമാക്കണമെന്നും തൊഴിൽ മന്ത്രാലയം വ്യക്‌തമാക്കി. കനത്ത കാറ്റ് വീശുന്നതിനാന്‍ ജാഗ്രത പുലര്‍ത്തണമെന്നും, തിരമാലകള്‍ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ ആളുകള്‍ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.

Read also: പിസി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE