14 കോടിയുടെ ഹെറോയിനുമായി ഡെൽഹിയിൽ വിദേശ വനിത അറസ്‌റ്റില്‍

By Web Desk, Malabar News
trying to kidnap health worker
Ajwa Travels

ഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഹെറോയിനുമായി വിദേശ വനിത അറസ്‌റ്റില്‍. അന്താരാഷ്‌ട്ര വിപണിയില്‍ 14.4 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ആണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്.

കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് 2 കിലോഗ്രാം ഹെറോയിനുമായി ഉഗാണ്ട സ്വദേശിനി അറസ്‌റ്റിലായത്. ദുബായില്‍ നിന്നാണ് ഉഗാണ്ട സ്വദേശിനിയായ യുവതി ഡെല്‍ഹിയിലെത്തിയത്. സംശയം തോന്നിയ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ ബാഗ് പരിശോധിക്കുകയായിരുന്നു.

കഴിഞ്ഞ 19ന് അന്താരാഷ്‌ട്ര വിപണിയില്‍ ഏകദേശം 15 കോടി വിലമതിക്കുന്ന ഹെറോയിനുമായി ജയ്‌പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് കെനിയ സ്വദേശിനിയെ കസ്‌റ്റംസ്‌ പിടികൂടിയിരുന്നു. രണ്ട് കിലോ ഹെറോയിനാണ് ഇവരുടെ കൈയ്യില്‍ നിന്ന് കസ്‌റ്റംസ്‌ പിടിച്ചെടുത്തത്.

Read Also: ഒമൈക്രോൺ; മുംബൈയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE