ഗൂഢാലോചന കേസ്; എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജിയിൽ സർക്കാർ നിലപാട് തേടി

By Team Member, Malabar News
Kochi Water Jetty
Ajwa Travels

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. കൂടാതെ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് മാറ്റുകയും ചെയ്‌തു. എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും, തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നുമാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്‌.

ഗൂഢാലോചന കേസിൽ ഇതിനോടകം തന്നെ ദിലീപിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഗൂഢാലോചനക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും വ്യക്‌തമാക്കിയ കോടതി പ്രോസിക്യൂഷന്റെ വാദങ്ങൾ പലതും തള്ളുകയും ചെയ്‌തു. ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിക്കാൻ വേണ്ടിയാണ് ഗൂഢാലോചന കേസുമായി അന്വേഷണ സംഘം മുന്നോട്ട് പോകുന്നതെന്നും ദിലീപ് ആരോപണം ഉന്നയിച്ചു.

അതേസമയം തന്നെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹരജിയില്‍ ദിലീപ് മുന്നോട്ട് വച്ചിരിക്കുന്നത്. കൂടാതെ വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളും ഇപ്പോൾ നടക്കുന്നുണ്ടെന്നും, ഇതിൽ കോടതിയുടെ ഭാഗത്ത് നിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നും ദിലീപ് വ്യക്‌തമാക്കി.

Read also: സ്വന്തം കുഞ്ഞല്ലെന്ന് ആരോപിച്ച് രണ്ടര വയസുകാരിയെ പീഡിപ്പിച്ചു; അച്ഛന് ജീവപര്യന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE