പ്രകോപന പ്രസംഗം; ഹിന്ദു ഐക്യവേദി നേതാവ് അറസ്‌റ്റിൽ

By News Desk, Malabar News
Ajwa Travels

ആലപ്പുഴ: ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ജിനു മോൻ അറസ്‌റ്റിൽ. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് ജിനു മോനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു പ്രകോപന പ്രസംഗം.

‘എസ്‌ഡിപിഐ അല്ല പ്രശ്‌നം, പ്രശ്‌നം ഇസ്‌ലാമാണ്. ഇസ്‌ലാം വര്‍ഗീയതയുടെ മതമാണ്. ഇസ്‌ലാം ലോകത്തിന്റെ നാശത്തിനുണ്ടായ മതമാണ്.’ തുടങ്ങിയ പ്രകോപന പരവും സമൂഹത്തിൽ സ്‌പർദ്ധ ഉണ്ടാകുന്ന തരത്തിലുള്ളതുമായ വാക്കുകളാണ് ജിനു മോൻ പ്രയോഗിച്ചത്.

ബുധനാഴ്‌ച രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയിൽ എസ്‌ഡിപിഐ- ആർഎസ്എസ് സംഘർഷത്തിനിടെ ശാഖ ഗഡ നായക നന്ദു ആർ കൃഷ്‌ണ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പോലീസ് കണ്ടെത്തിയ എട്ട് പേരെ ചേർത്തല പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ഒമ്പത് പേരടക്കം ഇരുപത്തഞ്ച് പേർക്കെതിരെയാണ് കേസ്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Read Also: ശബരിമല, പൗരത്വ നിയമ പ്രക്ഷോഭങ്ങൾ; കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE