വാഷിംഗ്ടണ്‍: അഫ്ഗാന് വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാട് ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തുമെന്ന് പ്രസിഡണ്ട് ജോ ബൈഡന്. അഫ്ഗാനിലെ സൈനിക പിൻമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം. ‘ഈ തീരുമാനം ശരിയാണെന്ന് ചരിത്രം അടയാളപ്പെടുത്തും എന്ന് ഞാൻ കരുതുന്നു’- ബൈഡന് പറഞ്ഞു. വൈറ്റ്ഹൗസില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ബൈഡന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്ന് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ളെയർ കുറ്റപ്പെടുത്തി. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ച് പോകുകയാണ് അമേരിക്ക ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു. ബൈഡന്റെ നടപടിയില്‍ അമേരിക്കയിലും പ്രതിഷേധങ്ങള്‍ കനക്കുകയാണ്.
Read also: അഫ്ഗാൻ സ്വദേശികൾക്ക് ഇന്ത്യൻ വിസ; ഭേഭഗതി ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം