കോൺഗ്രസിൽ നിന്ന് രാജി; പിന്നാലെ കർണാടക മന്ത്രിക്ക് ബിജെപിയിൽ അംഗത്വം

By Syndicated , Malabar News
former-karnataka-minister-joins-bjp
Ajwa Travels

ബെംഗളൂരു: കര്‍ണാടക മുന്‍ മന്ത്രി പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് മണിക്കൂറുകള്‍ കഴിയുംമുന്നേയാണ് പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സാന്നിധ്യത്തിലാണ് പ്രമോദ് മധ്വരാജിന്റെ ബിജെപി പ്രവേശനം.

കെപിസിസി ഉപാധ്യക്ഷന്‍ സ്‌ഥാനം സ്വീകരിക്കാൻ താൽപര്യമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മധ്വരാജ് കെപിസിസി പ്രസിഡണ്ട് ഡികെ ശിവകുമാറിന് രാജിക്കത്ത് നൽകിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാഹചര്യം തനിക്ക് ഒരു മോശം അനുഭവമായിരുന്നെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നുണ്ട്.

“കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാഹചര്യം എനിക്ക് ഒരു മോശം അനുഭവമായിരുന്നു. അതന്നെ ശ്വാസംമുട്ടിക്കുന്നു. അതിന്റെ വസ്‌തുതകള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മറ്റ് പാര്‍ട്ടി നേതാക്കളെയും അറിയിച്ചിരുന്നു”- പ്രമോദ് മധ്വരാജ് രാജിക്കത്തിൽ പറഞ്ഞു. തുടർന്ന് മണിക്കൂറുകൾ കഴിയും മുന്നെയാണ് ഇദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മധ്വരാജ് രംഗത്തെത്തിയിരുന്നു.

Read also: മൂന്നിൽ ഒരു സ്‌ത്രീ ഇന്ത്യയിൽ അതിക്രമങ്ങൾക്ക് ഇരയാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE