ഐഡ ചുഴലിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് യുഎസ് പ്രസിഡണ്ട്

By Syndicated , Malabar News
hurricane-ida-imapct
Ajwa Travels

വാഷിങ്ടൺ: അമേരിക്കയിലെ ന്യൂയോർക്, ന്യൂജേഴ്സി നഗരങ്ങളിൽ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. മിന്നൽ പ്രളയത്തിൽ ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടെ 46 പേർക്ക് ജീവൻ നഷ്‌ടമായി. നിലവിൽ ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്.

ഐഡ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടാക്കിയ ഒരു കാലാവസ്‌ഥാ ദുരന്തമായി മാറിയേക്കാമെന്ന് ഐക്യരാഷ്‍ട്ര സംഘടന അറിയിച്ചിരുന്നു. അതേസമയം മുൻകരുതലുകൾ എടുത്തതിനെ തുടർന്ന് മരണ നിരക്ക് കുറക്കാൻ കഴിഞ്ഞെന്നും ഐക്യരാഷ്‍ട്ര സംഘടന വ്യക്‌തമാക്കി.

വടക്ക് കിഴക്കൻ അമേരിക്കയിലും നാലാം കാറ്റ​ഗറി ചുഴലിക്കാറ്റായ ഐഡ നാശം വിതച്ചിരുന്നു. ജാഗ്രതാ നിർദ്ദേശം നൽകിയതിനെ തുടർന്ന് നഗരത്തിൽ നിന്നും ആളുകൾ കൂട്ട പലായനമാണ് നടത്തിയത്. ഇത്തരത്തിൽ പെട്ടെന്നുള്ള കാലാവസ്‌ഥാ വ്യതിയാനങ്ങൾക്കെതിരെ ലോകം ജാഗ്രത പാലിക്കണമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.

Read also: രഹ്‌ന ഫാത്തിമയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE