കുടുംബ വഴക്ക്; പോലീസില്‍ പരാതിപ്പെട്ട ഭാര്യക്കുനേരെ വെടിയുതിര്‍ത്ത് ഭര്‍ത്താവ്

By Staff Reporter, Malabar News
gun shot
Representational Image

ഡെൽഹി: തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് ഭാര്യയ്‌ക്ക് നേരെ വെടിയുതിര്‍ത്ത് ഭര്‍ത്താവ്. ഡെൽഹിയിലെ മംഗള്‍പുരിയിലാണ് സംഭവം. 27 കാരനായ മൊഹിത്താണ് ഭാര്യ മോണിക്കയ്‌ക്ക് നേരെ വെടിയുതിർത്തത്. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ മോണിക്കയോട് പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ഇയാൾ വെടിയുതിര്‍ത്തത്.

ബുധനാഴ്‌ച രാവിലെയാണ് ഭര്‍ത്താവ് വഴക്കിടുന്നുവെന്ന് മോണിക്ക പോലീസിനെ ഫോണ്‍ ചെയ്‌ത്‌ അറിയിച്ചത്. തുടർന്ന് ഉച്ചയോടെ രാജ് പാര്‍ക്ക് പോലീസ് സ്‌റ്റേഷനിലെത്തി മൊഹിത്തിനെതിരെ ഇവർ പരാതിയും നല്‍കി. പിന്നാലെ പരാതി പിൻവലിക്കാൻ ഇയാൾ ആവശ്യപ്പെട്ടെങ്കിലും മോണിക്ക തയ്യാറാകാതെ വന്നതോടെയാണ് ആക്രമിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

Most Read: മലബാർ കലാപത്തെ കേരള സർക്കാർ വെള്ളപൂശുന്നു; റാം മാധവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE