ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് യുവാവിനെ വെട്ടിക്കൊന്നു. ബില്ലിപുരം നാഗരാജു (26) വിനെയാണ് ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയത്. മുസ്ലിം യുവതിയെ വിവാഹം ചെയ്തതിനെ തുടർന്ന് വധുവിന്റെ ബന്ധുക്കളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്ന് പോലീസ് വ്യക്തമാക്കി. മൂന്ന് മാസം മുമ്പാണ് നാഗരാജുവും സയിദ് അഷ്റിൻ സുൽത്താന എന്ന യുവതിയും വിവാഹിതരായത്.
ബുധനാഴ്ച രാത്രി ഒമ്പതോടെ ബൈക്കിൽ പോകവേ സുൽത്താനയുടെ സഹോദരനും ബന്ധുവും ചേർന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിർത്തിയ ഇവർ കമ്പിവടിയും മൂർച്ചയേറിയ ആയുധവും ഉപയോഗിച്ച് നാഗരാജുവിനെ കൊലപ്പെടുത്തി. സാരമായ പരിക്കേറ്റ നാഗരാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. അഞ്ചുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് നാഗരാജുവിന്റെ ഭാര്യ സുൽത്താന പോലീസിനെ അറിയിച്ചത്.
Read also: യുപിയിൽ പോലീസിനെ ചെരുപ്പൂരി അടിച്ച് യുവതി; കേസ്