ഇന്ത്യനാണ്, അതിനാൽ കർഷകർക്കൊപ്പം; പ്രകാശ് രാജ്

By Syndicated , Malabar News
prakash raj
Ajwa Travels

ബെംഗളൂരു: അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ചലച്ചിത്ര താരം പ്രകാശ് രാജും രംഗത്തെത്തി. ഇന്ത്യക്കാരനാണെന്നും അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് ഒപ്പമാണ് താനെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

കര്‍ഷകര്‍ക്ക് പിന്തുണയുമായി സ്‌റ്റാന്‍ഡ് അപ്പ് കോമെഡിയന്‍ കുനാല്‍ കമ്ര പങ്കുവെച്ച ട്വീറ്റ് റീ ട്വീറ്റ് ചെയ്‌തു കൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. 100 മില്യൺ ഫോളോവേഴ്‌സ് ഉള്ള പോപ്പ് ​ഗായിക റിഹാന്നയുടെ ട്വീറ്റിലൂടെയാണ് രാജ്യത്തെ കർഷക സമരം അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയായത്.

ഇതിന് പിന്നാലെ ഇന്ത്യയുടെ കാര്യത്തില്‍ പുറമെ നിന്നുള്ള ആളുകള്‍ ഇടപെടേണ്ടതില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാറും ഒരു സംഘം ആളുകളും രംഗത്തുവന്നിരുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ള സിനിമാ-കായിക രംഗത്തെ പ്രമുഖർ ‘ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്‌റ്റ് പ്രൊപഗാണ്ട’ എന്നീ ഹാഷ് ടാഗുകളിൽ പ്രതികരണം അറിയിച്ചു രംഗത്ത് വന്നിരുന്നു.

Read also: ‘മറ്റുള്ളവരെ പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാകരുത്, പ്രവർത്തിക്കേണ്ടത് നിങ്ങളാണ്’; വേറിട്ട ശബ്‌ദമായി താപ്‌സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE