‘അഭിമാനിയായ സമരജീവി’; പ്രധാനമന്ത്രിക്ക് പി ചിദംബരത്തിന്റെ മറുപടി

By Syndicated , Malabar News
chidambaram
Ajwa Travels

ന്യൂഡെൽഹി: താൻ ഒരു അഭിമാനിയായ സമരജീവിയാണെന്ന് മുതിർന്ന​ കോൺഗ്രസ്​ നേതാവ്​ പി ചിദംബരം. ആർക്കും ഒഴിവാക്കാൻ പറ്റാത്ത ഒരു സമരജീവി മഹാത്‌മാ ഗാന്ധി ആയിരുന്നു എന്നും ചിദംബരം ട്വീറ്റ്​ ചെയ്​തു. പാർലമെന്റിൽ ബജറ്റ് ​സെഷനിൽ കർഷകർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സമരജീവി പരാമർശത്തോട്​​ ആയിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

രാജ്യത്ത്​ ‘സമരജീവി’ എന്ന പേരിൽ പുതിയ കൂട്ടർ ഉയർന്നു വരുന്നത്​ കാണുന്നു. പ്രതിഷേധമില്ലാതെ അവർക്ക് ജീവിക്കാൻ കഴിയില്ല. അത്തരം ആളുകളെ നാം കണ്ടെത്തി രാജ്യത്തെ അവരിൽ നിന്ന്​ സംരക്ഷിക്കണം. അവർ പരാന്നഭോജികളാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വന്നത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ എന്നായിരുന്നു തൃണമൂൽ എംപി മഹുവ മൊയ്‌ത്ര പ്രതികരിച്ചത്.

അധികാരവും ആയുധവും കിട്ടിക്കഴിഞ്ഞാല്‍ എല്ലാ ഭീരുക്കള്‍ക്കും ഒരു വിചാരമുണ്ട് താനാണ് ഏറ്റവും ധൈര്യശാലിയെന്ന്. നിങ്ങള്‍ (കേന്ദ്രസര്‍ക്കാര്‍) ഒരു ഭീരുവാണ്. യാതൊരു പരിശോധനയും കൂടാതെയാണ് കര്‍ഷക നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. ഷഹീന്‍ ബാഗില്‍ സമരം ചെയ്‍ത കര്‍ഷകരെയും വൃദ്ധരെയും വിദ്യാർഥികളെയും വരെ നിങ്ങള്‍ തീവ്രവാദികളെന്ന് മുദ്രകുത്തി. അതെ, ഇന്ത്യ ഇപ്പോള്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്‌ഥയിലൂടെ കടന്നുപോകുകയാണ്; മഹുവ പറഞ്ഞു.

Read also: ബിജെപി മന്ത്രിയുടെ സഹോദരനുമായി വാക്കുതർക്കം; ഡിഐജിക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE