‘ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021’; ഏഴാം ഘട്ടവും വിജയകരം

By Staff Reporter, Malabar News
icrf-bahrain
Ajwa Travels

മനാമ: ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടി ‘തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ 2021‘ ഏഴാംഘട്ടത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്‌തു. 160ലധികം തൊഴിലാളികൾക്കായി സൽമാൻ സിറ്റിയിലെ ഒരു ജോലിസ്‌ഥലത്ത് വച്ചാണ് ഇന്നലെ കുടിവെള്ളത്തിന്റെയും മറ്റ് പഴവർഗങ്ങളുടെയും വിതരണം നടന്നത്.

ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നടത്തുന്ന ഈ വിതരണം ഏഴാമത്തെ ആഴ്‌ച പിന്നിടുകയാണ്. കുടി വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ അറിയിക്കുക, വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാൻമാരായി തുടരണം എന്നതിനെ കുറിച്ച് അവരെ ബോധവാൻമാരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

കോവിഡ് വ്യാപന സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ളയറുകൾക്കൊപ്പം ഐസിആർഎഫ് വളണ്ടിയർമാർ മാസ്‌കുകളും, ആന്റി ബാക്‌ടീരിയൽ സോപ്പുകളും വിതരണം ചെയ്‌തു. ഏകദേശം 8 മുതൽ 10 ആഴ്‌ചകൾ വരെയാണ് പരിപാടി തുടരാൻ ഉദ്ദേശിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് കൺവീനർ സുധീർ തിരുനിലത്തിനെ കൂടാതെ ഐസിആർഎഫ് വളണ്ടിയർമാരായ മുരളീകൃഷ്‌ണൻ, നിഷ രംഗരാജ്, രമൻ പ്രീത് എന്നിവരും ഇവർക്ക് പുറമെ സൈറ്റ് പ്രതിനിധികളായി സ്‌റ്റീവൻ വോർമാൾഡ് (പ്രൊജക്‌ട് ഡയറക്‌ടർ) സയ്യിദ് സിയാവുദ്ദീൻ (പ്രോജക്‌ട് മാനേജർ) രാജേഷ് നൗബത്തുല (എച്ച്എസ്ഇ മാനേജർ) എന്നിവരും പങ്കെടുത്തു.

Read Also: നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണക്കടത്ത്; കണ്ണൂര്‍ സ്വദേശി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE