തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്സുകളുമായി ഐസിറ്റി അക്കാദമി

By News Desk, Malabar News
MalabarNews_ict kerala
Representation Image
Ajwa Travels

തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്സുകളില്‍  നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള, ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മാറിയ കാലഘട്ടത്തില്‍ തൊഴില്‍ മേഖല ആവശ്യപ്പെടുന്ന നൂതന സാങ്കേതികവിദ്യ ഇതിലൂടെ ലഭിക്കും.

റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍(ആര്‍പിഎ), ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, യെസ്റ്റന്‍ഡഡ് റിയാലിറ്റി എന്നീ കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഈ കോഴ്സുകള്‍ക്ക് കോഴ്സ് ഫീസിന്റെ 75% സ്‌കോളര്‍ഷിപ്പ് നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാകുന്നതായിരിക്കും.

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റ്റിസിഎസ് (TCS) ഇന്റേണ്‍ഷിപ്പും ലഭ്യമാണ്. 350 മുതല്‍ 400 മണിക്കൂര്‍ വരെയാണ് വിവിധ കോഴ്സുകളുടെ ദൈര്‍ഘ്യം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോവിഡ്-19 മൂലം തൊഴില്‍ നഷ്ടപ്പെട്ട വിദേശ മലയാളികള്‍ക്കും, ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും, അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും ഒരുപോലെ അപേക്ഷിക്കാം.

Read Also: ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം ചുരുക്കണം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ലൈവ് ക്ലാസുകള്‍, റെക്കോര്‍ഡ് ചെയ്ത പാഠഭാഗങ്ങള്‍, സംശയ നിവാരണത്തിനുള്ള സൗകര്യങ്ങള്‍, പഠന പുരോഗതി വിലയിരുത്തുന്ന പരീക്ഷകള്‍ എന്നിവയും ഐസിടി അക്കാദമി ഒരുക്കുന്ന ഡിജിറ്റല്‍ പ്ലാറ്റഫോം വഴി ലഭ്യമാണ്. ഈ പ്രത്യേകതകള്‍ മൂലം ലോകത്ത് എവിടെയിരുന്നും തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നേടാവുന്നതാണ്.

പ്രവേശന പരീക്ഷ ഒക്ടോബര്‍ 15 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ictkerala.org/course-registration/എന്ന വെബ്സൈററ്റുമായി ബന്ധപ്പെടാം. ക്ലാസുകള്‍ ഒക്ടോബര്‍ 27 ന് ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE